ദൈവത്തിന്റെ മഹത്വം
ഒരു ബസ് സമര ദിനം
ഞാന്‍ തൃപ്പൂണിതുറയില്‍ ഒരു ഗണപതി ഹോമം കഴിഞ്ഞു ബൈക്കില്‍ ഇല്ലത്തേക്ക് മടങ്ങുന്ന വഴി പതിവ് പോലെ കിഴക്കേകോട്ടയില്‍ നിന്നും ഒരാള്‍ക്ക് ലിഫ്റ്റ് കൊടുത്തു .
പുറകില്‍ കേറിയ അയാള്‍ താന്‍ പൂത്തോട്ടക്ക് ആണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു താങ്കള്‍ക്ക് എന്റെ കൂടെ പുത്തങ്കാവ് വരെ പോരാം....
അയാള്‍: നന്ദി താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.
അല്പ നിമിഷങ്ങള്‍ക്ക് ശേഷം
അയാള്‍: സുഹൃത്തെ ദൈവത്തിന്‍റെ മഹത്വം അറിയുമോ?
ഞാന്‍: നന്നായറിയും, അതൊണ്ടല്ലേ ഞാനും ചേട്ടനും (ഏന്‍റെ ആ സഹയാത്രികന്‍) ഒക്കെ ഇങ്ങനെ ഭംഗിയായി ജീവിക്കുന്നത്.
അയാള്‍: അവന്‍ മഹാനാണ്; അവന്‍റെ ശ്രിഷ്ടി ഉദാത്തവും....( പിന്നെ കുറെ വചനങ്ങളും; എനിക്ക് ഇവിടെ എഴുതാന്‍ മാത്രം മനസിലായില്ലാ...)
അയാള്‍ "ദൈവശാസ്ത്രം" എന്ന അയാള്‍ക്കറിവുള്ള കാര്യത്തിലെ തന്‍റെ അറിവ് അനസ്യൂതം വിളമ്പികൊണ്ടിരുന്നു.....
ഏതാണ്ട് പുതിയകാവ് കഴിഞ്ഞുകാണും വിഷയം " അവന്‍ മാത്രം ഏക രക്ഷ... " എന്നു തുടങ്ങി അന്യമതദൂഷണത്തിലേക്ക് വഴിമാറിയപ്പോള്‍ ഞാന്‍ ഇടക്കെടപ്പെട്ടു
ഞാന്‍: സുഹൃത്തെ ഇനി നിര്‍ത്തൂ... ഇതുവരെ താങ്കളുടെ മതത്തിന്‍റെ മഹത്വം ഞാന്‍ സഹിഷ്ണുതയോടെ കേട്ടു ഇപ്പോള്‍ താങ്കള്‍ അതിരുവിടുന്നു....
ഹിന്ദുമതത്തിലെ ദേവതകള്‍ സമാധാനപ്രിയരല്ല എല്ലാരുടേം കയ്യില്‍ കാണാം നാനാവിധ ആയുധങ്ങള്‍..... ഞങ്ങടെ ദൈവപുത്രനും,മാതാവും ആയുധം കയ്യൊണ്ട് തൊട്ടിട്ടില്ലാന്നു മാത്രല്ല പാപികളോട് പോലും ക്ഷമിക്കുകയും ചെയ്യുന്നവരാണ്.... തുടങ്ങി അജ്ഞ്ജത അവഹേളനത്തിലേക്ക് വഴി മാറിയപ്പോള്‍...
ഹിന്ദു ദേവന്‍മാരുടെ ചിത്രങള്‍ ആ സംകല്‍പ്പങ്ങളുടെ- അത് സംവേദിക്കുന്ന തത്വങ്ങളുടെ ചിത്രീകരണം മാത്രം ആണെന്നും കാമം എന്ന സോഫ്റ്റ് ഫീലിങ്ങിന്‍റെ ദേവനായ കാമദേവന്‍റെ കയ്യില്‍ പോലും ബാണം (അമ്പ്) പിടിച്ചതായി ചിത്രീകരിച്ചിരിക്കുന്നത് അത്തരം വേറൊരു തലത്തില്‍ മനസിലാക്കേണ്ടതാണെന്നും ഞാന്‍ പറഞ്ഞത് അയാള്‍ കേട്ടെന്നു തോന്നുന്നില്ലാ....
ഏന്‍റെ മനസ്സ് സഹിഷ്ണുതയുടെ നെല്ലിപ്പലകയില്‍ മുട്ടിയപ്പോള്‍ ഞാന്‍ പറഞ്ഞു സുഹൃത്തെ ഒന്നുകില്‍ താങ്കള്‍ ഈ പ്രഭാഷണം നിര്‍ത്തണം അല്ലെങ്കില്‍ ഇവിടെ ഇറങ്ങിപ്പോണം....
കക്ഷി കേട്ട മട്ടില്ല....
ഉദയംപേരൂര്‍ വലിയകുളം എത്താറായതേ ഉള്ളൂ ഞാന്‍ സൈഡൊതുക്കി... പുത്തന്‍കാവിലേക്ക് ഇനിയും 5 കിലോമീറ്റര്‍ എങ്കിലും ഉണ്ടായിട്ടും തന്‍റെ പ്രഭാഷണം നിര്‍ത്താതെ അയാള്‍ അവിടെ ഇറങ്ങി.
പോകുമ്പോള്‍ അയാള്‍ കൂടിച്ചേര്‍ത്തു; " നന്ദി സുഹൃത്തെ, താങ്കളെ ദൈവം കാക്കട്ടെ.....!!!!"