Friday, April 11, 2014

ദൈവത്തിന്റെ മഹത്വം

                                                               

                                                              ദൈവത്തിന്‍റെ മഹത്വം

ഒരു ബസ് സമര ദിനം

ഞാന്‍ തൃപ്പൂണിതുറയില്‍ ഒരു ഗണപതി ഹോമം കഴിഞ്ഞു ബൈക്കില്‍ ഇല്ലത്തേക്ക് മടങ്ങുന്ന വഴി പതിവ് പോലെ കിഴക്കേകോട്ടയില്‍ നിന്നും ഒരാള്‍ക്ക് ലിഫ്റ്റ് കൊടുത്തു .
പുറകില്‍ കേറിയ അയാള്‍ താന്‍ പൂത്തോട്ടക്ക് ആണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു താങ്കള്‍ക്ക് എന്റെ കൂടെ പുത്തങ്കാവ് വരെ പോരാം....

അയാള്‍: നന്ദി താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.
അല്പ നിമിഷങ്ങള്‍ക്ക് ശേഷം
അയാള്‍: സുഹൃത്തെ ദൈവത്തിന്‍റെ മഹത്വം അറിയുമോ?

ഞാന്‍: നന്നായറിയും, അതൊണ്ടല്ലേ ഞാനും ചേട്ടനും (ഏന്‍റെ ആ സഹയാത്രികന്‍) ഒക്കെ ഇങ്ങനെ ഭംഗിയായി ജീവിക്കുന്നത്.

അയാള്‍: അവന്‍ മഹാനാണ്; അവന്‍റെ ശ്രിഷ്ടി ഉദാത്തവും....( പിന്നെ കുറെ വചനങ്ങളും; എനിക്ക് ഇവിടെ എഴുതാന്‍ മാത്രം മനസിലായില്ലാ...)
അയാള്‍  "ദൈവശാസ്ത്രം" എന്ന അയാള്‍ക്കറിവുള്ള കാര്യത്തിലെ തന്‍റെ അറിവ് അനസ്യൂതം വിളമ്പികൊണ്ടിരുന്നു.....

ഏതാണ്ട് പുതിയകാവ് കഴിഞ്ഞുകാണും വിഷയം " അവന്‍ മാത്രം ഏക രക്ഷ... " എന്നു തുടങ്ങി അന്യമതദൂഷണത്തിലേക്ക് വഴിമാറിയപ്പോള്‍ ഞാന്‍ ഇടക്കെടപ്പെട്ടു

ഞാന്‍: സുഹൃത്തെ ഇനി നിര്‍ത്തൂ... ഇതുവരെ താങ്കളുടെ മതത്തിന്‍റെ മഹത്വം ഞാന്‍ സഹിഷ്ണുതയോടെ കേട്ടു ഇപ്പോള്‍ താങ്കള്‍ അതിരുവിടുന്നു....

ഹിന്ദുമതത്തിലെ ദേവതകള്‍ സമാധാനപ്രിയരല്ല എല്ലാരുടേം കയ്യില്‍ കാണാം നാനാവിധ ആയുധങ്ങള്‍..... ഞങ്ങടെ ദൈവപുത്രനും,മാതാവും ആയുധം കയ്യൊണ്ട് തൊട്ടിട്ടില്ലാന്നു മാത്രല്ല പാപികളോട് പോലും ക്ഷമിക്കുകയും ചെയ്യുന്നവരാണ്.... തുടങ്ങി അജ്ഞ്ജത അവഹേളനത്തിലേക്ക് വഴി മാറിയപ്പോള്‍...
ഹിന്ദു ദേവന്‍മാരുടെ ചിത്രങള്‍  ആ സംകല്‍പ്പങ്ങളുടെ- അത് സംവേദിക്കുന്ന തത്വങ്ങളുടെ ചിത്രീകരണം മാത്രം ആണെന്നും കാമം എന്ന സോഫ്റ്റ് ഫീലിങ്ങിന്‍റെ ദേവനായ കാമദേവന്‍റെ കയ്യില്‍ പോലും ബാണം (അമ്പ്) പിടിച്ചതായി ചിത്രീകരിച്ചിരിക്കുന്നത് അത്തരം വേറൊരു തലത്തില്‍ മനസിലാക്കേണ്ടതാണെന്നും ഞാന്‍ പറഞ്ഞത് അയാള്‍ കേട്ടെന്നു തോന്നുന്നില്ലാ....

ഏന്‍റെ മനസ്സ് സഹിഷ്ണുതയുടെ നെല്ലിപ്പലകയില്‍ മുട്ടിയപ്പോള്‍ ഞാന്‍ പറഞ്ഞു സുഹൃത്തെ ഒന്നുകില്‍ താങ്കള്‍ ഈ പ്രഭാഷണം നിര്‍ത്തണം അല്ലെങ്കില്‍ ഇവിടെ ഇറങ്ങിപ്പോണം....
കക്ഷി കേട്ട മട്ടില്ല....
ഉദയംപേരൂര്‍ വലിയകുളം എത്താറായതേ ഉള്ളൂ ഞാന്‍ സൈഡൊതുക്കി... പുത്തന്‍കാവിലേക്ക് ഇനിയും 5 കിലോമീറ്റര്‍ എങ്കിലും ഉണ്ടായിട്ടും തന്‍റെ പ്രഭാഷണം നിര്‍ത്താതെ അയാള്‍ അവിടെ ഇറങ്ങി.
 പോകുമ്പോള്‍ അയാള്‍ കൂടിച്ചേര്‍ത്തു; " നന്ദി സുഹൃത്തെ, താങ്കളെ ദൈവം കാക്കട്ടെ.....!!!!" 

Saturday, March 20, 2010

യാത്ര

യാത്ര തുടരുകയാണ്....
വടിക്കിനി കോലായില്‍ എണ്ണ തേച്ചു നിര്‍ത്തവെ അമ്മയുടെ പിടി വഴുതി തുടങ്ങിയ യാത്ര...
പിന്നീട് അമ്മയെ കുറെ പുറകെ ഓടിച്ചു....
നാലുകെട്ടിന്റെ ചുമരുകല്‍ക്കപ്പുരതെക്ക് അച്ഛന്റെ കൈപിടിച്ച് ആദ്യ യാത്ര...
ഉത്സവപ്പറമ്പില്‍ നിന്നും വാങ്ങിയ മുച്ചക്ക്ര വണ്ടിയില്‍...
തെങ്ങിന്‍ മടലില്‍ തീര്‍ത്ത, ശീമകൊന്ന കുത്തിയോടിച്ച "ഇസ്സൂസു" വില്‍ ....
കാശിയേട്ടന്റെ സൈക്കിളില്‍..
കാശ് കൂട്ടിവച്ചു വാങ്ങിയ പുത്തന്‍ ബൈക്കില്‍...
യാത്ര തുടരുകയാണ്...

ഇടവഴിയില്‍ നിന്നും... വീതി കൂടിയ തോന്ടിലേക്ക് എത്തിയത് എന്നാണ്.....?
അറിയില്ലാ...

നടവഴില്‍ കുറെക്കാലം അച്ഛന്റെ കൈപിടിചായിരുന്നു യാത്രകള്‍....
പിന്നീടെന്നോ.... ആ വിരല്‍പ്പിടി വിട്ടു പോയി...

ഇടത്തോണ്ട്കളുടെ ഉയര്‍ന്നു നില്‍ക്കുന്ന അതിര്‍ഭിത്തികള്‍...
ഇടയ്ക്കിടെ കല്ലിളകി മാറ്റിയ നടപ്പാതകള്‍...
ആ യാത്രകള്‍ ഭീതിതമായിരുന്നൂ..
തുടര്‍ യാത്രകള്‍ക്കിടയില്‍ എവിടെയോ ആ ഭീതി മറന്നുവച്ചു...

ചെമ്മണ്ണ്‍ പാതകളിലെ നാല്‍ക്കവലകളില്‍...
വഴിമുട്ടിയപ്പോഴൊക്കെ ആരൊക്കെയോ വിരല്‍ ചൂണ്ടി തന്നു....

അതിവേഗപാതകളും അഴുക്കുചാലുകളും.... താണ്ടി....
അതിജീവനത്തിന്റെ യാത്ര തുടരുകയാണ്....

നാല്‍ക്കവലകളില്‍ .... മനസാക്ഷിയുടെ ചൂണ്ടുപലകകള്‍.....

ലക്‌ഷ്യം ഉറപ്പായിട്ടില്ലെങ്കിലും....
ഇടവഴികള്‍ക്ക്‌ മേല്‍ കാലം പണിതീര്‍ത്തു തരുന്ന...
അതിവേഗപാത തേടി...
യാത്ര തുടരുകയാണ്....

Sunday, October 4, 2009

വിവാഹം മരണമാണ്......

യാത്ര വിരസമായിതുടങ്ങിയിരുന്നു..
മോഹങ്ങളും അവയെത്തിപ്പിടിക്കാനുള്ള തന്ത്രപ്പാടുകളും, അനുദിനം വഷളാകുന്ന സാമുഹിക അവസ്ഥയും ആരുടെയൊക്കെയൊ ചര്‍ച്ചാവിഷയം ആയി മുഴങ്ങുന്നു...
വിരസമായ മനസ് കാട്കേരവേ... അയാളുടെ ഒച്ച മുഴങ്ങി ...
വിവാഹം പുരുഷനെ സംബന്ധിചിടതോളവും അവന്റെ കൂടി മരണമാണ്....!!!
ആരോ കേള്‍ക്കാനായി അയ്യാള്‍ ഉറക്കുറക്കെ പറയുന്നു ...
സ്വതന്ത്രനായ പുരുഷന്റെ മരണമാണ് വിവാഹം....
ആസന്നമായ ആ മരണത്തെ പ്രതി ചിന്തിച്ചു അയ്യാള്‍ക്ക് കാതോര്‍ത്തു...

അല്ലയോ സ്നേഹിതാ നിങ്ങള്‍ വിവാഹിതനെങ്കില്‍.... നിങ്ങള്‍ മരിച്ച്വനാണ്... നിങ്ങളുടെ ഭാര്യ അവളും മരിച്ചവളാണ്... പൂര്‍ണമായും മരിച്ചവള്‍...
നെടുമാംഗല്യത്തിന്‍ തിലകക്കുറിയില്‍ അവള്‍ നിങ്ങളായി തീര്‍ന്നു....; നിങ്ങള്‍ രണ്ടു ശരീരങ്ങളില്‍ ഇന്ന് ജീവിക്കുന്നു...

ലഹരിയുടെ കെട്ടില്‍ അടുത്ത സീറ്റിലേക്ക് മറിഞ്ഞു സുഷുപ്തി പുല്‍കിയ അയാള്‍
സുഖമുള്ള കിനാവുകള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയോ... ?

ശരിക്കും വിവാഹം ഭാര്യാ ഭര്‍ത്താക്കന്മാരുടെ മരണമാണോ...?
പുരുഷന്റെ മേല്‍വിലാസത്തില്‍ ഒതുങ്ങിപ്പോകുന്ന പെണ്ണിന്റെ നഷ്ട വ്യക്തിത്വത്തെ പ്രതി വിലപിക്കാന്‍ മഹിളാ സംഖംങള്‍ ഉണ്ട്...


ഭാര്യയെ കൂടി സ്വന്തം മേല്‍വിലാസത്തില്‍ കൂട്ടപ്പെടുമ്പോള്‍...
അവളുടെ ചിന്തകള്‍....
അവളുടെ പ്രവര്‍ത്തികള്‍ , താത്പ്പര്യങ്ങള്‍
തന്റേതുകൂടി ആവുമ്പോള്‍.....
വെള്ളം ചേര്‍ക്കപ്പെടുന്ന പുരുഷത്വത്തെപ്രതി ആരും വാചാലരാവതതെന്തേ....!!!!!

Thursday, August 6, 2009

കസബ്‌ ഞാന്‍ നിന്‍റെ കയ്യില്‍ രാഖി കെട്ടാം പക്ഷെ.....

ഈ വാര്‍ത്ത വായിക്കൂ ....
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753763&articleType=Malayalam%20News&contentId=5806290&BV_ID=@@@

കസബ്‌നു എന്‍റെ മറുപടി
ഞാന്‍ തയ്യാര്‍.....
പക്ഷെ കസബ്‌ നീ മനസിലാക്കണം.....
നിന്‍റെ സമൂഹത്തോട് പറയണം.......
ഭാരതീയര്‍ നിന്‍റെ സഹോദരര്‍ എന്ന്...
ലോകത്ത് മുസ്ലിം സഹോദരര്‍ ഭരണകൂടതാല്‍ ഏറ്റവും സംരക്ഷിക്കപ്പെടുന്നത് ഇന്ത്യയില്‍ ആണെന്ന്...
മത പ്രവാചകരോട് കാട്ടിയ സഹിഷ്ണുത ചാപലല്യംമോ, ഭീരുത്വമോ അല്ലെന്ന്....
എങ്കില്‍ കസബ്‌ മാരേ കയ്യ്‌ നീട്ടൂ
ഇതാ രാഖി.....


Monday, June 15, 2009

പാര്‍ധന്റെ രധമേറി പലായനം ചെയ്യും വരെ പ്രിയെ നീയായിരുന്നെന്‍ വിശ്വാസത്തിന്‍ അളവുകോല്‍..
രാധയെ, മീരയെ,സീതയെ നിന്നോടു തുലനം ചെയ്തു ഞാന്‍....
ക്രിഷ്ണേച്ഛ ആവാം പക്ഷെ ; നീയറിഞില്ല ദ്വാരകയിലെ യുവബ്രാഹ്മണമാനസം.....!!!!

Tuesday, June 2, 2009

യാത്ര തുടരുകയാണ്...

എന്നാണ് യാത്ര ഇടവഴിയില്‍ നിന്നും വീതിയേറിയ തൊണ്ടില്‍ എത്തിയത്......?!!!
അറിയില്ലാ! ഒന്നറിയാം..
യാത്ര തുടരുകയാണ്....
നാട്ടുവഴികളില്‍ അമ്മയുടെ ഒക്കത്ത്,
അച്ഛന്റെ കൈവിരല്‍ തുമ്പില്‍ ആദ്യ യാത്രകള്‍....;
പിന്നീടെന്നോ ഒറ്റക്കായി....
ഇടതൊണ്ടുകളുടെ ഉയര്‍ന്ന അതിര്‍ ഭിത്തികല്‍ക്കിടയിലൂടെ....
കല്ലിളകി മാറിയ നടപ്പാതകളിലൂടെ...;
തൊട്ടാവാടി മുള്ളിന്റെ നോവേറ്റ്....
ആനിക്കാവിളയുടെ മാധുര്യം നുകര്‍ന്ന്...
ബാല്യത്തിലെ യാത്രകള്‍; ഗ്രുഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ...;
ക്രിക്കറ്റ് കളിക്കുന്ന ചേട്ടന്‍മാരോടു തല്ലു കൂടി
അന്തിമയങുമ്പോള്‍ വീട്ടിലേക്കുള്ള യാത്ര അന്നൊക്കെ ഭീതിദമായിരുന്നു...
ജീവിതയാത്രയുടെ തുടര്‍പ്രക്രിയയിലെന്നോ ആ ഭീതി കൈമോശം വന്നു..
എന്നാണെന്നറിയില്ല അതു അതിജീവനത്തിന്റെ പാതയായി...
യാത്രകള്‍ പിന്നേയും ധാരാളം വേണ്ടി വന്നൂ...
നാല്‍ക്കവലകളില്‍ മുന്നോട്ടു നയിച്ചത് ദിശാബോധം മാത്രം...
വഴിമുട്ടി നിന്നപ്പൊഴൊക്കെ ആരൊക്കെയോ വിരല്‍ ചൂണ്ടി തന്നു..
ലക്ഷ്യം എങെന്നു ഉറപ്പില്ലെങ്കിലും.....
കാലം ഇടത്തൊണ്ടുകള്‍ക്ക് മേല്‍ അതിവേഗപാത പണിയുമ്പോള്‍....
യാത്രയുടെ വേഗം കൂട്ടേണ്ടിയിരിക്കുന്നൂ...

Friday, May 22, 2009

**************************
Guruji said:You should going well 'not to well '


Haahaaa.....

Life oru potta kinar aanu...


The frogs know there eforts to

jump upon the walls of the well

hardly to accomplish..

Still the frogs try to jump upon.....

I am being one among them.....

still keep jumping...

Don't know whether it is to

Dal (lake) or to Dine (table)....


#####################

FRUITfull Life
I havn't much sweet fruits.....
in my bag.....

But I have many chewed seeds.....
which contains.......
fruitfull unseen Sweet FUTURE

Placed them in the fertility of experiences.....

Hoping the best outcome.....

Thankfull to all those watering it....!