Saturday, March 20, 2010

യാത്ര

യാത്ര തുടരുകയാണ്....
വടിക്കിനി കോലായില്‍ എണ്ണ തേച്ചു നിര്‍ത്തവെ അമ്മയുടെ പിടി വഴുതി തുടങ്ങിയ യാത്ര...
പിന്നീട് അമ്മയെ കുറെ പുറകെ ഓടിച്ചു....
നാലുകെട്ടിന്റെ ചുമരുകല്‍ക്കപ്പുരതെക്ക് അച്ഛന്റെ കൈപിടിച്ച് ആദ്യ യാത്ര...
ഉത്സവപ്പറമ്പില്‍ നിന്നും വാങ്ങിയ മുച്ചക്ക്ര വണ്ടിയില്‍...
തെങ്ങിന്‍ മടലില്‍ തീര്‍ത്ത, ശീമകൊന്ന കുത്തിയോടിച്ച "ഇസ്സൂസു" വില്‍ ....
കാശിയേട്ടന്റെ സൈക്കിളില്‍..
കാശ് കൂട്ടിവച്ചു വാങ്ങിയ പുത്തന്‍ ബൈക്കില്‍...
യാത്ര തുടരുകയാണ്...

ഇടവഴിയില്‍ നിന്നും... വീതി കൂടിയ തോന്ടിലേക്ക് എത്തിയത് എന്നാണ്.....?
അറിയില്ലാ...

നടവഴില്‍ കുറെക്കാലം അച്ഛന്റെ കൈപിടിചായിരുന്നു യാത്രകള്‍....
പിന്നീടെന്നോ.... ആ വിരല്‍പ്പിടി വിട്ടു പോയി...

ഇടത്തോണ്ട്കളുടെ ഉയര്‍ന്നു നില്‍ക്കുന്ന അതിര്‍ഭിത്തികള്‍...
ഇടയ്ക്കിടെ കല്ലിളകി മാറ്റിയ നടപ്പാതകള്‍...
ആ യാത്രകള്‍ ഭീതിതമായിരുന്നൂ..
തുടര്‍ യാത്രകള്‍ക്കിടയില്‍ എവിടെയോ ആ ഭീതി മറന്നുവച്ചു...

ചെമ്മണ്ണ്‍ പാതകളിലെ നാല്‍ക്കവലകളില്‍...
വഴിമുട്ടിയപ്പോഴൊക്കെ ആരൊക്കെയോ വിരല്‍ ചൂണ്ടി തന്നു....

അതിവേഗപാതകളും അഴുക്കുചാലുകളും.... താണ്ടി....
അതിജീവനത്തിന്റെ യാത്ര തുടരുകയാണ്....

നാല്‍ക്കവലകളില്‍ .... മനസാക്ഷിയുടെ ചൂണ്ടുപലകകള്‍.....

ലക്‌ഷ്യം ഉറപ്പായിട്ടില്ലെങ്കിലും....
ഇടവഴികള്‍ക്ക്‌ മേല്‍ കാലം പണിതീര്‍ത്തു തരുന്ന...
അതിവേഗപാത തേടി...
യാത്ര തുടരുകയാണ്....

No comments: