Tuesday, May 19, 2009

ഇനിയൊരു മാമ്പഴക്കാലതിന്‍ മാധുര്യതിനായ്‌...

ഒരു മാമ്പഴക്കാലം കൂടി കഴിഞ്ഞു...
വര്‍ഷങ്ങള്‍ക്കു മുമ്പ്..
അന്നൊരു മാമ്പഴക്കാലത്ത്.....
ഞാന്‍ പിറന്നു...
ആസ്പത്രി കിടക്കയില്‍.... അമ്മയുടെ അധരങ്ങളില്‍ ആദ്യത്തെ മാമ്പഴക്കാലം ഞാന്‍ കണ്ടു...
പിന്നീട് കുറെ മധുരം നിറഞ്ഞ ഓര്‍മ്മകള്‍.. അമ്മയുടെ ഒക്കത്ത്...
അച്ഛന്റെ വിരല്‍ പിടിയില്‍ .......
ഇടയ്ക്കെന്നോ... അച്ഛന്റെ കയ്‌വിരല്‍ പിടി വിട്ട്.....
മാമ്പഴം തേടി തനിയെ.....
കടിച്ചീമ്പിയ മാമ്പഴാണ്ടികള്‍ എവിടൊക്കെയൊ വലിച്ചെറിഞ്ഞു....
നുണഞ്ഞു വലിച്ചെറിഞ്ഞ മാങ്ങാണ്ടികളെ....
നിങ്ങളില്‍ ചിലതിനു പുളിപ്പ്‌ ഏറിയിരുന്നോ!!!...
എങ്കിലും ...
വളര്‍ന്നു പൊങ്ങിയ നിങ്ങടെ തണലില്‍..
ജീവിത വികൃതി തന്‍ കല്ലേറിലും...
ദിശതെറ്റി വീശുന്ന..കാറ്റിലും... കാത്തിരിക്കുന്നു ഞാന്‍
ഇനിയൊരു മാമ്പഴക്കാലതിന്‍ മാധുര്യതിനായ്‌...

3 comments:

കാസിം തങ്ങള്‍ said...

ഗൃഹാതുരത്തമുണര്‍ത്തുന്നു. ആശംസകള്‍

Dileepan said...
This comment has been removed by the author.
Dileepan said...

നന്ദി വായനക്കാരാ...